തെരുവുനായകളെ നിയന്ത്രിക്കുന്നതില്‍ ചേര്‍ത്തല നഗരസഭ പരാജയം: പ്രതിഷേധ സമരം ആരംഭിച്ചു
1594711
Thursday, September 25, 2025 11:41 PM IST
ചേര്‍ത്തല: നഗരസഭയിലും പരിസരപ്രദേശങ്ങളിലും ജനങ്ങള്‍ തെരുവുനായകളുടെ ഭീഷണി നേരിടുകയാണെന്നും അവയെ നിയന്ത്രിക്കുന്നതിൽ നഗരസഭ തികഞ്ഞ പരാജയമാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ പറഞ്ഞു.
താലൂക്കിലെ തെരുവുനായ ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി അംഗം സിറിയക് കാവിലിന്റെ നേതൃത്വത്തിൽ ചേർത്തല മുനിസിപ്പൽ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും താലൂക്കിലെ വിവിധ ബ്ലോക്ക്- പഞ്ചായത്തുകളിലും ഇതുതന്നെയാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
സിറിയക് കാവിൽ അധ്യക്ഷത വഹിച്ചു. കെ.ആർ. രാജേന്ദ്രപ്രസാദ്, തമ്പി ചക്കുങ്കൽ, പി. ഉണ്ണികൃഷ്ണൻ, കെ.ജെ. എബിമോൻ, ആര്. ശശിധരൻ, ജോയി കൊച്ചുതറ, ജോസ് കുന്നുമ്മേൽപറമ്പിൽ, ഇമ്മാനുവൽ സക്കറിയ, തോമസ് പേരേമഠം, ജോസഫ് ജെ. ഉപാസന, കെ.എഫ്. അഷറഫ്, പി.പി. പ്രസാദ്, ജീവൻ ജോസ്, ടി.കെ. തോമസ്, ജോസുകുട്ടി കരിയിൽ, അനിൽ പോൾ, ഷെല്ലിച്ചൻ അന്ത്രപേർ, ഡി.ഡി. സുനിൽകുമാർ, റോയി കിണറ്റുകര, പി.എം. ജോയ്, കിരൺ ചവറ, അനിൽകുമാർ മാടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.