തത്തംപള്ളി പള്ളിയില്‍ ദര്ശനത്തിരുനാളിനു തുടക്കം
1594709
Thursday, September 25, 2025 11:41 PM IST
ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വിശുദ്ധ മിഖായേല്‍ റേശ് മാലാഖായുടെ ദര്‍ശനത്തിരുനാളിന് വികാരി ഫാ. ജോസ് മുകളേല്‍ കൊടിയേറ്റി. അസി. വികാരിമാരായ ഫാ. നവീന്‍ മാമ്മൂട്ടില്‍, ഫാ. ജോമോന് മണലേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പ്രധാനതിരുനാള് ദിനമായ 28ന് രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന.
രാവിലെ പത്തിന് തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും സമാപന ആശീര്‍വാദവും നല്‍കും. തിങ്കള്‍ രാവിലെ ആറിന് വിശുദ്ധ കുര്‍ബാനയും സെമിത്തേരി സന്ദര്‍ശനവും.