500 വീടുകള്‍ക്ക് ജല അഥോറിറ്റിയുടെ സൗജന്യ കുടിവെള്ള കണക്ഷന്
1594712
Thursday, September 25, 2025 11:41 PM IST
ചെങ്ങന്നൂര്‍: അമൃത് പദ്ധതി പ്രകാരം നഗരസഭ പ്രദേശത്തെ 500 വീടുകള്‍ക്ക് ജല അഥോറിറ്റിയുടെ സൗജന്യ കുടിവെള്ള കണക്ഷന് നല്കുന്ന 1.72 കോടിയുടെ പദ്ധതിക്കു തുടക്കമായി. നഗരസഭാ വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി സജന് അധ്യക്ഷയായി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് റിജോ ജോണ്‍ ജോര്‍ജ്, നഗരസഭാ സൂപ്രണ്ട് പ്രവീണ്‍ രാജ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. നിഷ, ജല അഥോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ ആര്യാ വിജയന്, ഓവര്‍സിയര്‍ വി. രമ്യ, അമൃത് പദ്ധതി ജില്ലാ കോ-ഓഡിനേറ്റര്‍ കെ. അജിന, കെ.എം. മാത്യു, ലിജോ കെ. മാത്യു, രമണി വിഷ് ണു എന്നിവര്‍ പ്രസംഗിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച വീടുകളില്‍ ഒന്നായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത 23-ാം വാര്‍ഡിലെ കല്ലുവരമ്പ് രത്നാ നിവാസില്‍ ടി. മുരുകന്- പി. മാല ദമ്പതികളുടെ വീട്ടിലേക്കാണ് ആദ്യ കുടിവെള്ള കണക്ഷന് നല്‍കിയത്. പദ്ധതി പ്രകാരം ഒരു വാര്‍ഡിലെ 19 വീടുകളിലേക്കാണ് സൗജന്യ പൈപ്പ് കണക്ഷന് നല്‍കുന്നത്.
അമൃത് പദ്ധതി പ്രകാരം ആദ്യഘട്ടത്തിലെ 3.2 കോടി രൂപയുടെ പദ്ധതി പ്രകാരം 400 വീടുകളിലേക്ക് കുടിവെള്ള കണക്ഷനും 8000 മീറ്റര്‍ പെപ്പ് സ്ഥാപിക്കലും പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.