കോളിഫ്ലവർ കൃഷിയുമായി സ്കൗട്ട് വിദ്യാർഥികൾ
1594719
Thursday, September 25, 2025 11:41 PM IST
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ കോളിഫ്ലവർ കൃഷി ആരംഭിച്ചു. വെജിറ്റബിൾ ഗാർഡൻ എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. വിഷരഹിതമായ പച്ചക്കറികൾ സ്വന്തമായി ഉത്പാദിപ്പിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. കുട്ടികൾ ഗ്രോബാഗിൽ മണ്ണ് നിറച്ച് വൃത്തിയാക്കി അതിൽ കോളി ഫ്ലവർ വിത്ത് നട്ടു.
വിദ്യാർഥികൾ ഈ വർഷം ബന്ദിപ്പൂ കൃഷിയിലും നേട്ടം കൈവരിച്ചിരുന്നു. സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ്, ലീഡർമാരായ മുകിൽ കൃഷ്ണ, അഭിനവ് മോഹൻ എന്നിവർ നേതൃത്വം നൽകി.