നിയന്ത്രണം തെറ്റിയ കാർ വൈദ്യുത പോസ്റ്റിലിടിച്ചു
1594715
Thursday, September 25, 2025 11:41 PM IST
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ വൈദ്യുത പോസ്റ്റിലിടിച്ചു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. ഇന്നലെ പുലർച്ചെ രണ്ടിന് വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം. വടക്കുനിന്നു തെക്കു ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് കാർ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞുമാറി വൈദ്യുത കമ്പിയും പൊട്ടി. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് നിലച്ച വൈദ്യുതി ബന്ധം അമ്പലപ്പുഴ കെഎസ്ഇബി ജീവനക്കാരെത്തി പോസ്റ്റ് മാറ്റിസ്ഥാപിച്ചതിനു ശേഷം ഉച്ചയോടെയാണ് പുനഃസ്ഥാപിക്കാനായത്. ഉറങ്ങി പോയതാവാം അപകടകാരണമെന്ന് കരുതുന്നു.