കത്തോലിക്ക കോൺഗ്രസ് ഭാരവാഹി സമ്മേളനം
1594710
Thursday, September 25, 2025 11:41 PM IST
ചമ്പക്കുളം: കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത പടിഞ്ഞാറൻ മേഖല ഭാരവാഹികളുടെ സമ്മേളനം ചമ്പക്കുളം സെന്റ് മേരീസ് പാരിഷ് ഹാളിൽ അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 13 മുതൽ 24 വരെ കാസർഗോഡ് നിന്നു തിരുവനന്തപുരത്തേക്ക് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണ പ്രചാരണ ജാഥയ്ക്ക് കുട്ടനാടൻ മേഖലയിൽ വമ്പിച്ച സ്വീകരണം നൽകുന്നതിനും തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ സെക്രട്ടറിയേറ്റിന്റെ മുന്നിൽ നടത്തുന്ന ധർണയിലും പ്രകടനത്തിലും പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും യോഗം വിശദമായ ചർച്ചകൾ നടത്തി. സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സി.ടി. തോമസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, ജോസ് ജോൺ വെങ്ങാന്തറ, സെക്രട്ടറി ചാക്കപ്പൻ ആന്റണി, സാജു കടമ്മാട്, തോമസ് ഫ്രാൻസിസ് എടത്വ, സോണിച്ചൻ ആന്റണി, ദേവസ്യ പുളിക്കാശേരി തുടങ്ങിയവർ പ്രസംഗിച്ചു.