ദൈവദാസന് മാര്‍ കാവുകാട്ടിന്റേത് കാരുണ്യത്തിന്റെ മുഖം: മാര്‍ അറയ്ക്കല്‍
1227726
Thursday, October 6, 2022 12:32 AM IST
ചങ്ങനാശേരി: ദൈവദാസന് മാര്‍ മാത്യു കാവുകാട്ടില്‍ പ്രകാശിതമായത് കാരുണ്യത്തിന്റെയും ദൈവസ്നേഹത്തിന്റെയും പ്രതിഫലനമാണെന്ന് കാഞ്ഞിരപ്പള്ളി മുന്‍ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിട പള്ളിയില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. മാര്‍ കാവുകാട്ട് ചങ്ങനാശേരി അതിരൂപതയില്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുള്ള കാരുണ്യ പദ്ധതികള്‍ മാതൃകാപരവും സ്മരണീയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നും നാളെയും വൈകുന്നേരം 4.30ന് കബറിടപള്ളിയില്‍ വിശുദ്ധകുര്‍ബാന.
എട്ടിന് ശ്രാദ്ധ ദിനാചരണം നടക്കും.