കോണത്താറ്റ് പാലം നിർമാണം: കോൺഗ്രസ് ധർണ നടത്തും
1228379
Friday, October 7, 2022 11:17 PM IST
കുമരകം: കുമരകം നിവാസികളുടെ പ്രധാന ആവശ്യങ്ങളിലാെന്നായ കോണത്താറ്റു പാലം നിർമിക്കുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും.
കോണത്താറ്റ് പാലത്തിനു സമീപം 11ന് വൈകുന്നേരം അഞ്ചിനാണ് ധർണ. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ധർണ ഉദ്ഘാടനം ചെയ്യും. കുമരകം കോൺഗ്രസ മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നേതാക്കൾ പ്രസംഗിക്കും.
ആറു മാസം കൊണ്ട് പാലം പണി പൂർത്തിയാക്കുമെന്ന് പറഞ്ഞിട്ട് ആറു മാസമായിട്ട് പണി തുടങ്ങാൻ പോലും സാധിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു.