കെ.എം. മാണിയുടെ 90-ാം ജന്മദിനം; കാരുണ്യദിനാചരണം ഇന്ന്
1263195
Sunday, January 29, 2023 11:49 PM IST
കോട്ടയം: കെ.എം. മാണിയുടെ 90-ാം ജന്മദിനമായ ഇന്ന് കേരള കോണ്‍ഗ്രസ് -എം കാരുണ്യദിനമായി ആചരിക്കും. സംസ്ഥാനത്തെ 90 കേന്ദ്രങ്ങളിലാണ് കാരണ്യദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11ന് ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കും.
മന്ത്രിമാരായ വി.എന്‍. വാസവന്, റോഷി അഗസ്റ്റിന്, ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, എംഎല്‍എമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.