എംസി റോഡിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
1279194
Sunday, March 19, 2023 11:46 PM IST
ചിങ്ങവനം: എംസി റോഡില്‍ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനും പിക്കപ്പ് ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു മണിപ്പുഴയ്ക്ക് സമീപമാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്നു വരികയായിരുന്ന പിക്കപ്പ്വാൻ നിയന്ത്രണം തെറ്റി എതിര്‍ദിശയില്‍ വന്ന സ്കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.