വൈക്കം എൻഎസ്എസ് താലൂക്ക് യൂണിയന് രണ്ട് കോടി 39 ലക്ഷത്തിന്റെ ബജറ്റ്
1338197
Monday, September 25, 2023 2:47 AM IST
വൈക്കം: വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ജനകീയ ബജറ്റുമായി വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ . വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയന് 2023- 24 വർഷത്തേക്ക് രണ്ട് കോടി രൂപ വരവും അത്രയും തന്നെ ചെലവുമുള്ള ബജറ്റിന് വാർഷിക പൊതുയോഗം അംഗീകാരം നൽകി.
യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ബജറ്റ് സമ്മേളനവും വാർഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.രാജഗോപാൽ ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് പി. വേണുഗോപാൽ, വി. എസ്.കുമാർ,സി.പി. നാരായണൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.