എച്ച്ആര്‍, സിഎല്‍ആര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം: ഇറിഗേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
Monday, November 27, 2023 11:53 PM IST
കോ​​ട്ട​​യം: ക​​ഴി​​ഞ്ഞ 20 വ​​ര്‍​ഷ​​ക്കാ​​ല​​മാ​​യി ജ​​ല​​സേ​​ച​​ന വ​​കു​​പ്പി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന എ​​ച്ച്ആ​​ര്‍, സി​എ​​ല്‍ആ​​ര്‍ തൊ​​ഴി​​ലാ​​ളി​​ക​​ളെ ഉ​​ട​​ന്‍ സ്ഥി​​ര​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് കേ​​ര​​ള ഇ​​റി​​ഗേ​​ഷ​​ന്‍ വ​​ര്‍​ക്കേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍ കെ​​ടി​​യു​​സി -എം ​​സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം സ​​ര്‍​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

834 തൊ​​ഴി​​ലാ​​ളി​​ക​​ളെ 2013ല്‍ ​​സ്ഥി​​ര​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​വ​​ര്‍​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന 400 ഓ​​ളം തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യാ​​ണ് ഇ​​നി​​യും സ്ഥി​​ര​​പ്പെ​​ടു​​ത്താ​​നു​​ള്ള​​ത്. എ​​ച്ച്ആ​​ര്‍ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് 12 മാ​​സ​​വും ജോ​​ലി ന​​ല്‍​കു​​ക​​യും എ​​ട്ടു വ​​ര്‍​ഷ​​മാ​​യി ല​​ഭി​​ക്കാ​​ത്ത ശ​​മ്പ​​ള വ​​ര്‍​ധ​​ന​​വ് അ​​നു​​വ​​ദി​​ക്കു​​ക​​യും വേ​​ണ​​മെ​​ന്നും സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ സ​​ര്‍​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.


യൂ​​ണി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്, കെ​ടി​യു​സി -എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് പു​​ത്ത​​ന്‍​കാ​​ല, അ​​സി ജോ​​സ്, വി.​​കെ. ശ്രീ​​നി​​വാ​​സ​​ന്‍, രാ​​ധാ​​കൃ​​ഷ്ണ​​ന്‍, പി.​​എ​​സ്. ര​​തീ​​ഷ്, പി.​​എ. എ​​ല്‍​ദോ​​സ്, എം.​​എം. നൗ​​ഷാ​​ദ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.