ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണം
Wednesday, November 29, 2023 12:42 AM IST
പാ​ല​മ്പ്ര: ഭ​ര​ണ​ഘ​ട​നാ​ദി​ന​ത്തോ​ടനു​ബ​ന്ധി​ച്ച് അ​സം​പ്ഷ​ൻ സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പ​രി​ച​യ​പ്പെ​ടു​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ച​രി​ത്രവി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ര​ണ​ഘ​ട​ന (അ​സ​ൽ പ​ക​ർ​പ്പ്) സ്കൂ​ളി​ൽ എ​ത്തി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ർ ഷി​നോ​ജ് ജോ​സ​ഫ്, സാ​മൂ​ഹ്യ​ശാ​സ്ത്ര ക്ല​ബ് ഇ​ൻ -ചാ​ർ​ജ് സി​സ്റ്റ​ർ ഷൈ​നി ജോ​സ​ഫ് എ​ന്നി​വ​ർ സ്കൂ​ളി​ൽ ഭ​ര​ണ​ഘ​ട​ന ഏ​റ്റു​വാ​ങ്ങി. യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന മ​ന​സി​ലാ​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.