പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ പ​ന്ത​ല്‍ കാ​ല്‍​നാ​ട്ടു​ക​ര്‍​മം ഇ​ന്ന്
Wednesday, November 29, 2023 12:55 AM IST
പാ​ലാ: ഡി​സം​ബ​ര്‍ 19 -ന് ​ആ​രം​ഭി​ക്കു​ന്ന പാ​ലാ രൂ​പ​ത 41-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍റെ പ​ന്ത​ല്‍ കാ​ല്‍​നാ​ട്ടു​ക​ര്‍​മം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന പാ​ലാ സെ​ന്‍റ തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് കാ​ല്‍​നാ​ട്ട് ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.

പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ജോ​സ​ഫ് ത​ട​ത്തി​ല്‍, വി​കാ​രി ജ​ന​റാ​ള​ന്മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, മോ​ണ്‍. ജോ​സ​ഫ് ക​ണിയോ​ടി​ക്ക​ല്‍, പാ​ലാ ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ല്‍, ളാ​ലം പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, അ​രു​ണാ​പു​രം പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു പു​ല്ലുകാ​ലാ​യി​ല്‍, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ ഡോ. ജെ​യിം​സ് മം​ഗ​ല​ത്ത്, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, ഷ​ലോം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഴ​യ​പ​റ​മ്പി​ല്‍, വി​വി​ധ ഇ​ട​വ​ക വി​കാ​രി​മാ​ര്‍, വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, അ​ല്‍​മാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഇ​വാ​ഞ്ച​ലൈ​സേഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, ഫാ. ​കു​ര്യ​ന്‍ മ​റ്റം, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍, ക​രി​സ്മാ​റ്റി​ക്, കു​ടും​ബ​കൂ​ട്ടാ​യ്മ ടീം ​അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.