തോമസ് ചാഴികാടന്റെ വികസനരേഖ പ്രകാശനം ഇന്ന്
1396723
Friday, March 1, 2024 11:42 PM IST
കോട്ടയം: എല്‍ഡിഎഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനത്തിന്റെ വികസനരേഖ ഇന്ന് 12ന് പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യും. വികസനരേഖയുടെ പ്രകാശനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും.കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം പാര്‍ലമെന്റ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് 10ന് ഉച്ചകഴിഞ്ഞ് നാലിനു തിരുനക്കര മൈതാനത്ത് നടത്തുമെന്നും കോട്ടയം പാര്‍ലമെന്റ് നിയോജകമണ്ഡലം കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു. തെരഞ്ഞെടുപ്പ് കണ്വന്ഷന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍ വാസവന്, ജോസ് കെ. മാണി എംപി, പി.സി. ചാക്കോ, മാത്യു ടി. തോമസ് എംഎല്‍എ, എ.വി. റസല്‍, വി.ബി. ബിനു, സണ്ണി തോമസ്, ബിനോയ് ജോസഫ്, ഫ്രാന്‍സിസ് തോമസ്, ഔസേപ്പച്ചന് തകടിയേല്‍, സാജന് ആലക്കുളം, ജിയാഷ് കരിം തുടങ്ങി ഘടകകക്ഷികളിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത് പ്രസംഗിക്കും. 11, 12, 13 തീയതികളിലായി നിയോജക മണ്ഡലം കണ്‍വന്‍ഷനുകളും നടത്തും.