യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
1396893
Saturday, March 2, 2024 6:42 AM IST
ഏറ്റുമാനൂര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ വിലങ്ങിപ്പടിയില് പുത്തന്‍പുരയില്‍ ലിജോ മാത്യു (42), ഏറ്റുമാനൂര്‍ കുന്താണിയില്‍ കെ.ബി. ഷംനാസ് (34) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് 27നു രാത്രി 11.30നു കാണക്കാരി സ്വദേശിയായ യുവാവിന്റെ സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ലിജോ മാത്യു തന്റെ അമ്മയെയും സഹോദരിയുടെ മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെത്തുടര്‍ന്ന് യുവാവിന്റെ സുഹൃത്ത് ഇവര്‍ക്ക് താമസിക്കാന്‍ തന്റെ വീട്ടില്‍ സൗകര്യം നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം യുവാവിന്റെ സുഹൃത്തിന്റെ വീട്ടില്‍ ലിജോ മാത്യുവും സുഹൃത്തുക്കളും എത്തുകയും ഇയാളെ ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു.
ഇതുകണ്ട് തടയാന്‍ ശ്രമിച്ച യുവാവിനെ ഇവര്‍ മര്‍ദിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് ഇരുവരെയും പിടികൂടുകയായിരുന്നു.