മണിയംകുന്ന് വളതൂക്കിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1396920
Sunday, March 3, 2024 1:41 AM IST
മണിയംകുന്ന്: പൂഞ്ഞാർ പഞ്ചായത്ത് ഒന്പതാം വാർഡിൽ വളതൂക്ക് ഭാഗത്തു പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ചയായി വെള്ളം പാഴായിട്ടും വാട്ടർ അഥോറിറ്റി ജീവനക്കാർ തിരിഞ്ഞുനോക്കുന്നില്ല. പൂഞ്ഞാർ പഞ്ചായത്ത് അധികൃതർക്കും നാട്ടുകാർ പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഇതെല്ലാം പഞ്ചായത്ത് ഭരിക്കുന്ന അംഗങ്ങളും ഉദ്യോഗസ്ഥരും ദിവസവും കാണുന്നുണ്ടെന്നാണ് നാട്ടുകാരും പറയുന്നത്. ഏതായാലും കുടിവെള്ളക്ഷാമം നേരിടുന്ന ഒരുപ ്രദേശത്തുതന്നെ വെള്ളം പാഴായിട്ടും അധികൃതർക്കു മൗനമാണ്. ഇതിനൊരു തീരുമാനമെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.