തുഷാര്‍ വെള്ളാപ്പള്ളി രണ്ടാംഘട്ട പര്യടനത്തിൽ
1415802
Thursday, April 11, 2024 10:56 PM IST
കോട്ടയം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ കോട്ടയം മണ്ഡലത്തിലെ വടവാതൂര്‍, കളത്തിപ്പടി, മന്ദിരം, കളത്തിക്കടവ്, നാല്ക്കവല, പനച്ചിക്കാട്, പുരുത്തുംപാറ എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
രണ്ടാംഘട്ട പൊതു പര്യടനത്തിനെത്തിയ സ്ഥാനാര്‍ഥിയെ പൂക്കളും ഹാരങ്ങളും ഷാളുകളും അണിയിച്ചാണു ആളുകള്‍ സ്വീകരിച്ചത്. ഇന്നലെ വൈകുന്നേരം ഇറഞ്ഞാല്‍ നിന്നുമാണ് പര്യടനം തുടങ്ങിയത്. നാസിക് ഡോള്‍ ബാൻഡ് മേളങ്ങള്‍, ചെണ്ടവാദ്യം, പടക്കങ്ങള്‍, പ്ലക്കാര്‍ഡുകള്‍, കണിക്കൊന്ന പൂക്കള്‍, ഹാരങ്ങള്‍, ഷാളുകള്‍ എന്നിവയും പര്യടനത്തിലുണ്ടായിരുന്നു. ബിജെപി നേതാവ് നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. രാത്രിയോടെ പര്യടനം പരുത്തുംപാറയില്‍ സമാപിച്ചു. ഇന്നു തലയോലപ്പറമ്പ് മണ്ഡലത്തില്‍ പര്യടനം നടത്തും. കോട്ടയത്ത് നടന്ന എമിനന്റ് ലോയേഴ്സ് മീറ്റിലും സ്ഥാനാര്‍ഥി പങ്കെടുത്തു.