ഫ്രാൻസിസ് ജോർജിന് കാണക്കാരിയിൽ സ്വീകരണം
1416219
Saturday, April 13, 2024 6:56 AM IST
കോട്ടയം: പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കടുത്തുരുത്തി നിയോജകമണ്ഡലം പര്യടനം കാണക്കാരി പഞ്ചായത്തിലെ കല്ലമ്പാറയിൽ യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ മോൻസ് ജോസഫ് എംഎൽഎ ചെയ്തു.
സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, യുഡിഎഫ് നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ, ജാൻസ് കുന്നപ്പള്ളി, തോമസ് കണ്ണന്തറ, സുനു ജോർജ്, എം.എൻ ദിവാകരൻ നായർ, പ്രമോദ് കടന്തേരി, ബെന്നി ഉഴവൂർ, സെബാസ്റ്റ്യൻ കടുവാക്കുഴി, റോയി ജോസഫ്, സക്കറിയ സേവ്യർ , ഷിജു പാറയിടുക്കിൽ, ടോമി വേദഗിരി, ജോസ് ജയിംസ് നിലപ്പന , എം.കെ സാംബുജി തുടങ്ങിയവർ നേ തൃത്വംനൽകി.