സാക്ഷരതാ പ്രഖ്യാപന ദിനാചരണം
1417442
Friday, April 19, 2024 6:57 AM IST
ചെമ്പ്: സംസ്ഥാനത്ത് സമ്പൂര്ണ സാക്ഷരതാ പ്രഖ്യാപനം നടന്നതിന്റെ മുപ്പത്തിമൂന്നാം വാര്ഷികാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില് വിവിധ പരിപാടികള് സംഘടിപ്പിച്ചു.
ചെമ്പ് ബ്രഹ്മമംഗലം യുപി സ്കൂളില് സംഘടിപ്പിച്ച ചടങ്ങില് സാക്ഷരതാ മിഷന് ജില്ലാ കോഓര്ഡിനേറ്റര് പി.എം. അബ്ദുള്കരീം പതാക ഉയര്ത്തി. തുടര്ന്നുനടന്ന സമ്മേളനം ഹെഡ് മാസ്റ്റര് എ.ആര്. ജോയി ഉദ്ഘാടനം ചെയ്തു.
സാക്ഷരത പരീക്ഷയില് വിജയികളായ പഠിതാക്കളെ സാക്ഷരത മിഷന് കോഓര്ഡിനേറ്റര് (മോണിറ്ററിംഗ്) ദീപ ജയിംസ് ആദരിച്ചു.