ഭരണങ്ങാനത്ത് അല്‍ഫോന്‍സ നാമധാരികളുടെ ഒത്തുചേരല്‍
1424866
Saturday, May 25, 2024 7:24 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രത്തില്‍ അല്‍ഫോൻസ നാമധാരികളുടെ സ്നേഹക്കൂട്ടായ്മ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടത്തും.
അല്‍ഫോന്‍സാമ്മയെ സ്വര്‍ഗീയ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചിരിക്കുന്നത് സ്ലീവ - അല്‍ഫോന്‍സിയ ആത്മീയ വര്‍ഷാചരണത്തിന്റെ ഭാഗമായാണ്.
അല്‍ഫോന്‍സ നാമധാരികളെയും അവരുടെ കുടുംബങ്ങളെയും പ്രത്യേകമായി വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് സമര്‍പ്പിച്ച് പ്രാര്‍ഥനയും ഉണ്ടായിരിക്കും.
പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തും. അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍,
വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര, അല്‍ഫോന്‍സ സ്പിരിച്വാലിറ്റി സെന്ററിലെ മറ്റു വൈദികരും ആത്മീയ വര്‍ഷാചരണ ടീമംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നൽകും.