കാര്‍ഗില്‍ വിജയദിവസം രജതജൂബിലി ആഘോഷം
1436663
Wednesday, July 17, 2024 2:16 AM IST
കുരിശുംമൂട്: കാര്‍ഗില്‍ വിജയത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരിയില്‍ ഇസിഎച്ച്എസ് പോളീക്ലിനിക്കല് കാര്‍ഗില്‍ വിജയദിവസമായി ആഘോഷിച്ചു. സമ്മേളന ഉദ്ഘാടനവും ആദരിക്കല്‍ ചടങ്ങും ശൗര്യചക്ര കേണല്‍ ജോസ് എം. ജോര്‍ജ് നിര്‍വഹിച്ചു. റാലി ക്യാപ്റ്റന്‍ മേജന്‍ ഭഗജിതിനെ സര്ജന് കമാന്‍ഡര്‍ അല്‍ഫോന്‍സ് രാജ് സ്വീകരിച്ചു.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീരസൈനികരേയും വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാരെയും തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍നിന്നും കാര്‍ഗില്‍ ദിവസ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സൈക്കിള്‍ റാലിയിൽ എത്തിയവരേയും സ്വീകരിച്ചു.