മഴ കോരിച്ചൊരിയുമ്പോള്‍ ചങ്ങനാശേരി-കവിയൂര്‍ റോഡില്‍ അറ്റകുറ്റപ്പണി
1436666
Wednesday, July 17, 2024 2:16 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂര്‍ റോഡിലെ കുഴിയടയ്ക്കല്‍ പാളി. കുഴികളില്‍ നിറച്ച മെറ്റിലും പാറപ്പൊടിയും കനത്ത മഴയത്ത് റോഡിലൂടെ ഒഴുകുന്നു. റോഡിലൂടെയുള്ള വാഹനസഞ്ചാരവും കാല്നടപ്പും പഴയതിലും ഗതികേടിലായി.
കുഴികളില്‍ മെറ്റിലും പാറപ്പൊടിയും നിറച്ച് അറ്റകുറ്റപ്പണി നടത്തി ജോലിക്കാര്‍ പോയതിനു പിന്നാലെ കനത്ത മഴ പെയ്യുകയായിരുന്നു. ഇതോടെ മെറ്റിലും പാറപ്പൊടിയും ഗട്ടറുകളില്നിന്നു ഒഴുകി റോഡില്‍ നിരന്ന അവസ്ഥയിലാണ്. റോഡില്‍ നിരന്നുകിടക്കുന്ന മെറ്റില് ഇരുചക്രവാഹന സഞ്ചാരികള്‍ക്ക് ഏറെ ഭീഷണിയാണ്.

നാലുകോടി മുതല്‍ പെരുന്ന രാജേശ്വരി ജംഗ്ഷന് വരെയുള്ള ഭാഗത്താണ് റോഡില്‍ ഗട്ടറുകള്‍ അപകടക്കെണികളായി തുടരുന്നത്. നാലുകോടി ജംഗ്ഷനിലെ ഡിവൈഡര്‍ പൊളിച്ച ഭാഗം തര്ന്ന നിലയിലാണ്.
ഫാത്തിമാപുരം പള്ളിക്കു സമീപം റോഡ് ഒലിച്ചുപോയ നിലയിലാണ്. ഫാത്തിമാപുരം റെയില്‍വേ മേല്‍പാലത്തിനും ഫാത്തിമാപുരം പള്ളിക്കും ഇടയില്‍ റോഡില്‍ സ്ഥാപിച്ചിട്ടുള്ള കേബിള്‍ ബോക്സും ഇരുചക്രവാഹനങ്ങള്‍ക്ക് അപകടക്കെണിയാണ്.