ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1436819
Wednesday, July 17, 2024 11:04 PM IST
ചങ്ങനാശേരി: എംസി റോഡില്‍ പാലാത്രയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ ബുധനൂര്‍ കടമ്പൂര്തയ്യില് രമണന്റെ മകന് രാഹുല്‍ രമണനാണ് (34) മരിച്ചത്.
ഇന്നലെ രാവിലെ 9.30ന് കോട്ടയത്ത് വാഹന ഡീലര്‍ഷിപ്പ് കമ്പനിയില്‍ ജോലിയുമായി ബന്ധപ്പെട്ട പരിശീലനത്തിനായി പോകുമ്പോഴായിരുന്നു അപകടം. ഏതാനും ദിവസം മുന്‍പാണ് രാഹുല്‍ ജോലിയില്‍ പ്രവേശിച്ചതെന്നും പോലീസ് പറഞ്ഞു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍. അമ്മ: സുമ. ഭാര്യ: ശ്രീക്കുട്ടി. മകന്: ഋതു.