ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികം
1436884
Thursday, July 18, 2024 2:15 AM IST
തലയോലപ്പറമ്പ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് 10, 12 വാർഡ് കമ്മി റ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തും.
തിരുപുരം ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ യോഗം ഒബിസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷാജിയും തിരുപുരം പരദേവത ജംഗ്ഷനിൽ ലോയേഴ്സ് കോൺഗ്രസ് വൈക്കം യൂണിറ്റ് പ്രസിഡന്റ് അഡ്വ.എസ്. ശ്രീകാന്ത് സോമനും കോരിക്കൽ തൈയ്യിൽ ജംഗ്ഷനിൽ സി.ഡി. ദിനേശും കോരിക്കൽ നാദം ജംഗ്ഷനിലും പഴമ്പിട്ടി നഗറിലും മഹിളാ കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാരി കരുണാകരനും ഉദ്ഘാടനം ചെയ്യും.
വാർഡ് പ്രസിഡന്റുമാരായ കെ.ഇ. ജമ്മാൽ, പി.സി. പ്രസാദ്, ബൂത്ത് പ്രസിഡന്റുമാരായ എൻ.സി. നടരാജൻ, പി.കെ. ജിനദേവൻ, എം. വിജയൻ എന്നിവർ നേതൃത്വം നൽകും.