ഉദയനാപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം
1438221
Monday, July 22, 2024 7:34 AM IST
ഉദയനാപുരം: ഉദയനാപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. വിജയത്തെ തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉദയനാപുരത്ത് ആഹ്ലാദപ്രകടനം നടത്തി.
തുടർന്ന് ഉദയനാപുരത്ത് നടന്ന യോഗത്തിൽ സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി.ടി. സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. സാബു പി. മണലൊടി, കെ.എസ്. ഗോപിനാഥൻ, പി.വി. പുഷ്കരൻ, ആനന്ദ് ബാബു, കെ. ദീപേഷ്, വി. മോഹൻ കുമാർ, ആർ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികളായ അനന്ദനുണ്ണി, പി.എൻ. ദാസൻ, പി.വി. പുഷ്കരൻ, എം.പി. പ്രസന്നജിത്ത്, കെ.എം. മുരളീധരൻ, പി.കെ. സജീവൻ, ടി.ടി. സെബാസ്റ്റ്യൻ, ജെസീന ഷാജുദ്ദീൻ, പ്രിയ ദിലീപ്, എച്ച്. ഹരിദേവ്, അരുൺ മോഹൻ, കെ.ജി. രാജു, കെ.എസ്. ടിന്റു എന്നിവരാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.