ഖോ-ഖോ സംസ്ഥാന ചാന്പ്യൻഷിപ്പ്: ഹോളിഫാമിലി ഇന്റർനാഷണലിന് രണ്ടാംസ്ഥാനം
1438249
Monday, July 22, 2024 10:58 PM IST
ഇളങ്ങോയി: കോഴിക്കോട് നടന്ന സിഐഎസ്ഇ ഖോ-ഖോ സംസ്ഥാന ചാന്പ്യൻഷിപ്പിൽ ഇളങ്ങോയി ഹോളിഫാമിലി ഇന്റർനാഷണൽ സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ദേശീയതല മത്സരത്തിലേക്ക് സ്കൂളിൽനിന്നുള്ള ആറ് കുട്ടികളെ തെരഞ്ഞെടുക്കുകയും സംസ്ഥാനതലത്തിൽ അൽബിയ പ്രഭാത് ബെസ്റ്റ് ഡിഫൻഡറിനുള്ള അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. അണ്ടർ 17 ഗേൾസ് കാറ്റഗറിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സ്കൂൾ മാനേജ്മെന്റും പിടിഎ യും അഭിനന്ദിച്ചു.