അംബേദ്‌ക്കർ ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങൾ എംഎൽഎ വിലയിരുത്തി
Saturday, August 3, 2024 7:21 AM IST
മ​​റ​​വ​​ൻ​​തു​​രു​​ത്ത്:​ മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ർ​​ഡി​​ൽ ഐ​​എ​​ച്ച്ഡി​​പി ന​​ഗ​​റി​​ൽ അം​​ബേ​​ദ്ക​​ർ ഗ്രാ​​മ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി ന​​ട​​ത്തു​​ന്ന വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്താ​​ൻ സി.​​കെ.​ ആ​​ശ എം​​എ​​ൽ​​എ എ​​ത്തി.

അം​​ബേ​​ദ്ക്ക​​ർ ഗ്രാ​​മ​​ത്തി​​ലെ വീ​​ടു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി, ത​​ക​​ർ​​ന്ന റോ​​ഡു​​ക​​ളു​​ടെ പു​​ന​​ർ​​നി​​ർ​​മ്മാ​​ണം, ക​​മ്യൂ​​ണി​​റ്റി ഹാ​​ളി​​ന്‍റെ ന​​വീ​​ക​​ര​​ണം, ന​​ട​​പ്പാ​​ത നി​​ർ​​മാ​​ണം തു​​ട​​ങ്ങി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ന​​ട​​ന്നു​വ​​രു​​ന്ന​​ത്.​ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ഒ​​രു കോ​​ടി രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ച​​ത്.​


വാ​​ർ​​ഡ് അം​​ഗം കെ.​​എ​​സ്.​ ബി​​ജു​​മോ​​ൻ, പ​​ട്ടി​​ക​​ജാ​​തി വി​​ക​​സ​​ന ഓ​​ഫീ​​സ​​ർ അ​​രു​​ൺ കു​​മാ​​ർ, ക​​മ്മി​റ്റി അം​​ഗ​​ങ്ങ​​ളാ​​യ സു​​ശീ​​ല​​ൻ, അ​​ഞ്‌​ജു ജ​​യ​​ൻ, പ്ര​​മോ​​ട്ട​​ർ ​ആ​​തി​​ര തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.