സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Wednesday, August 14, 2024 2:49 AM IST
പൂ​ഴി​ക്കോ​ല്‍: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തും.

രാ​വി​ലെ 8.30 മു​ത​ല്‍ ഒ​ന്ന് വ​രെ പൂ​ഴി​ക്കോ​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രി​ഷ് ഹാ​ളി​ലാ​ണ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്. ക്യാ​മ്പി​ല്‍ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, പ​ള്‍മ​നോ​ള​ജി (ചെ​സ്റ്റ് ആ​ൻ​ഡ് അ​ല​ര്‍ജി) വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍മാ​രു​ടെ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍, ബി​പി, ഷു​ഗ​ര്‍, ഓ​ക്‌​സി​ജ​ന്‍ ലെ​വ​ല്‍, തൈ​റോ​യ്ഡ് പ​രി​ശോ​ധ​ന, ലി​പ്പി​ഡ് പ്രൊ​ഫൈ​ല്‍ പ​രി​ശോ​ധ​ന, പ​ള്‍മ​ന​റി ഫം​ഗ്ഷ​ന്‍ ടെ​സ്റ്റ് തു​ട​ങ്ങി​യ​വ സൗ​ജ​ന്യ​മാ​യി ചെ​യ്ത് കൊ​ടു​ക്കും.


ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് മൂ​ന്നു മാ​സ​ത്തേ​ക്ക് തു​ട​ര്‍ചി​കി​ത്സ​ക​ള്‍ക്ക് മു​ട്ടു​ചിറ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ല്‍ നി​ര​ക്കു​ക​ളി​ൽ ഇ​ള​വു ല​ഭി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ രാ​വി​ലെ 8.30 മു​ത​ല്‍. വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ണ്‍: 94972 16600.