തു​രു​ത്തി സ​ഹ​ക​ര​ണ​ബാ​ങ്ക്: യു​ഡി​എ​ഫി​ന് വി​ജ​യം
Friday, September 6, 2024 7:18 AM IST
തു​രു​ത്തി: തു​രു​ത്തി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 13ല്‍ 12 ​സീ​റ്റി​ലും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ വി​ജ​യി​ച്ചു. സു​നി​ല്‍ കാ​വി​ത്താ​ഴെ, ബാ​ബു​ക്കു​ട്ട​ന്‍ മൂ​യ​പ്പ​ള്ളി, പ്ര​ദീ​പ്കു​മാ​ര്‍ പു​ളി​ന്താ​നം, ലൂ​യി​സ് ആ​ല​ഞ്ചേ​രി, ടി.​ഡി. സാ​ജ​പ്പ​ന്‍, സു​രേ​ഷ് തോ​ട്ടാ​യി​ല്‍,

ഗീ​ത സു​രേ​ഷ്, ജ​യ​ല​ക്ഷ്മി കി​ഴ​ക്കേ​ട​ത്ത്, ബാ​ബു​രാ​ജ് ശ​ങ്ക​ര​മം​ഗ​ലം, പി.​എം. ശ്രീ​കു​മാ​ര്‍, ഷ​ര്‍ളി ബാ​ബു, കു​ഞ്ഞു​മോ​ന്‍ പ​ന​ച്ചി​ക്ക​ല്‍ എ​ന്നി​വ​രാ​ണ് ജ​യി​ച്ച​ത്. ഇ​ട​തു മു​ന്ന​ണി​യി​ല്‍ നി​ന്നും ജോ​ണ്‍സ​ന്‍ അ​ല​ക്‌​സാ​ണ്ട​റാ​ണ് ൃവി​ജ​യി​ച്ച​ത്.


പു​തി​യ പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍ഗ്ര​സം​ഗം ടി.​ഡി. സാ​ജ​പ്പ​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ കു​ഞ്ഞു​മോ​ന്‍ പ​ന​ച്ചി​ക്ക​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.