അരുവിത്തുറ : സെന്റ് ജോർജ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ ബൗദ്ധികസ്വത്തവകാശ നിയമങ്ങളെ എങ്ങനെ മനസിലാക്കാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ.സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി അഭിഭാഷകൻ സാം സണ്ണി ഓടക്കൽ ക്ലാസ് നയിച്ചു.
കോളജ് ബർസാർ ഫാ.ബിജു കുന്നയക്കാട്ട്, ഡിപ്പാർട്ട്മെന്റ് മേധാവി മിനി മൈക്കിൾ, അധ്യാപിക അലീന ജോസ്, ഫുഡ് സയൻസ് അസോസിയേഷൻ മെംബർ അഷിഖ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.