കാനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൗണ്‍സലിംഗ് കോഴ്സുകള്‍
1452802
Thursday, September 12, 2024 7:17 AM IST
ചങ്ങനാശേരി: തുരുത്തി കാനായില്‍ പ്രവര്‍ത്തിക്കുന്ന പൊന്തിഫിക്കല്‍ ജോണ്‍പോള്‍ രണ്ടാമന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന ഫാമിലി മിനിസ്ട്രി, കൗണ്‍സലിംഗ് കോഴ്സുകള്‍ ആരംഭിക്കുന്നു.
പരിശീലനപരിപാടി ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് 2025 ഫെബ്രുവരിയില്‍ അവസാനിക്കും. കുടുംബപ്രേഷിത രംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഈ സമഗ്ര പരിശീലനപരിപാടിയില്‍ ഫാമിലി കൗണ്‍സലിംഗ്, കുട്ടികളുടെ കൗണ്‍സലിംഗ്, യുവജന കൗണ്‍സലിംഗ്, ഹോംമിഷന്‍ എന്നിവയില്‍ പരിശീലനം നല്‍കും.
മനഃശാസ്ത്ര രീതികളും ആധ്യാത്മികതയും സമഗ്രമായി യോജിപ്പിച്ചുള്ള പരിശീലന പരിപാടിക്കു നേതൃത്വം നല്‍കുന്നത് ദൈവശാസ്ത്ര, മനഃശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരാണ്.
പരിശീലനപരിപാടി പൂര്‍ണമായും വിജയകരമായും പൂര്‍ത്തിയാക്കുന്നവര്‍ക്ക് റോമിലെ പൊന്തിഫിക്കല്‍ ജോണ്‍പോള്‍ രണ്ടാമന് ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു.
തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്നു വരെയും ശനിയാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ 10 മുതല്‍ മൂന്നുവരെയുമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9447751276; 9847702651.