വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പദ്ധതിയുടെ ഭാഗമായി ടിവി പുരം സെന്റ് തെരേസാസ് കോൺവെന്റിൽ നടത്തിയ പച്ചക്കറി കൃഷിയുടെയും പൂകൃഷിയുടെയും വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ ദീപ ബിജു, സിമ സുജിത്, കൃഷി ഓഫീസർ ചൈതന്യ, കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ഫിനിയ ജോസ്, സിസ്റ്റർ സെറിൻ പോൾ, സിസ്റ്റർ ഷാന്റി ജോസ്, സിസ്റ്റർ ഡെയ്സി ജോൺ എന്നിവർ പങ്കെടുത്തു.