ക്ഷേത്രത്തിൽ മോഷണം: യുവാവ് അറസ്റ്റിൽ
Sunday, September 15, 2024 6:54 AM IST
കോ​​ട്ട​​യം: ക്ഷേ​​ത്ര​​ത്തി​​ൽ ക​​യ​​റി യ​​ജ്ഞാ​​ചാ​​ര്യ​ന്‍റെ ബാ​​ഗി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന സ്വ​​ർ​​ണ​​വും പ​​ണ​​വും മോ​​ഷ്ടി​​ച്ച കേ​​സി​​ൽ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. വാ​​ഴൂ​​ർ കാ​​ഞ്ഞി​​ര​​പ്പാ​​റ എ​​രു​​മ​​ത്ത​​ല പെ​​രും​​കാ​​വു​​ങ്ക​​ൽ മു​​കേ​​ഷ് കു​​മാ​​ർ (ക​​ണ്ണ​​ൻ-36) എ​​ന്ന​​യാ​​ളെ​​യാ​​ണ് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ൾ ഓ​​ഗ​​സ്റ്റ് 25ന് ​​പു​​ല​​ർ​​ച്ചെ ര​​ണ്ടോ​​ടു​​കൂ​​ടി മാ​​ങ്ങാ​​നം വി​​ജ​​യ​​പു​​രം പ​​ട​​ച്ചി​​റ ഭാ​​ഗ​​ത്തു​​ള്ള പ​​ട​​ച്ചി​​റ ശ്രീ​​കൃ​​ഷ്ണ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ലെ സ​​പ്താ​​ഹം ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന സ്റ്റേ​​ജി​​ന്‍റെ വി​​ഗ്ര​​ഹ​​ത്തി​​നു മു​​ൻ​​പി​​ൽ ഉ​​രു​​ളി​​യി​​ൽ വ​​ച്ചി​​രു​​ന്ന ദ​​ക്ഷി​​ണ​​യാ​​യി കി​​ട്ടി​​യി​​രു​​ന്ന 8,000 രൂ​​പ​​യും ഇ​​തി​​ന​​ടു​​ത്താ​​യി യ​​ജ്ഞാ​​ചാ​​ര്യ​​ന്‍റെ ബാ​​ഗി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മൂ​​ന്നു ഗ്രാം ​​തൂ​​ക്കം വ​​രു​​ന്ന സ്വ​​ർ​​ണ മോ​​തി​​ര​​വും മോ​​ഷ്ടി​​ച്ചു​​കൊ​​ണ്ട് ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.


പ​​രാ​​തി​​യെ​ത്തു​ട​​ർ​​ന്ന് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ മോ​​ഷ്ടാ​​വി​​നെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ൾ​​ക്ക് ക​​റു​​ക​​ച്ചാ​​ൽ, കോ​​ട്ട​​യം ഈ​​സ്റ്റ്, പാ​​മ്പാ​​ടി, മ​​ണി​​മ​​ല എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ൾ നി​​ല​​വി​​ലു​​ണ്ട്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.