പ്രായമായവര്‍ കുടുംബത്തിന്റെ സമ്പത്ത്: മാര്‍ ജോര്‍ജ് കോച്ചേരി
1461318
Tuesday, October 15, 2024 7:28 AM IST
ചങ്ങനാശേരി: മാനുഷികവും ആത്മീയവുമായ മൂല്യങ്ങള്‍ തലമുറയ്ക്കു കൈമാറുന്ന പ്രായമായവര്‍ കുടുംബത്തിന്റെ സമ്പത്താണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി. ഫാത്തിമാപുരം ഫാത്തിമ മാതാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പിതൃ-മാതൃ വേദി സംഘടിപ്പിച്ച മുതിര്‍ന്നവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
വികാരി ഫാ. സേവ്യര്‍ ജെ. പുത്തന്‍കളം അധ്യക്ഷത വഹിച്ചു. കോവികാരി ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ജനറല്‍ കണ്‍വീനര്‍ ലാലി ഇളപ്പുങ്കല്‍, ജോസ് കടന്തോട്, ജെന്‍സി അമ്പാട്ട്, ഡിസ്നി പുളിമൂട്ടില്‍, ബിന്ദു പൊട്ടുകളം, ബിജു പുളിക്കല്‍, ബിജി വില്ലൂന്നില് എന്നിവര്‍ പ്രസംഗിച്ചു.