ഡോ. ജോര്‍ജ് മാത്യുവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
1546630
Wednesday, April 30, 2025 2:49 AM IST
പൈക: ജനപ്രിയ ഡോക്ടര്‍ ജോര്‍ജ് ജെ. മാത്യു പുതിയിടത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവര്‍ ഭവനത്തിലും തുടര്‍ന്ന് പള്ളിയിലും എത്തിയിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഭവനത്തില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ധ്യാനഗുരു ഫാ.ജോസഫ് പുത്തന്‍പുര വചന സന്ദേശം നല്കി.സംസ്കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പൈക സെന്റ് ജോസഫ് പള്ളിയില്‍ നടന്നു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രി റോഷി അഗസ്റ്റിന്, എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുന്‍ എംപി മാരായ പി.സി. തോമസ്, തോമസ് ചാഴികാടന്, ബിജെപി നേതാവ് പി.സി. ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ജോസ്മോന് മുണ്ടയ്ക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, ഷോണ്‍ ജോര്‍ജ്, മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, സ്റ്റീഫന്‍ ജോര്‍ജ്, ടോബിന് കെ. അലക്സ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, സജി മഞ്ഞക്കടമ്പില്‍, കായികതാരങ്ങളായ സിറിള്‍ സി. വെള്ളൂര്‍, അബ്ദുള്‍ റസാക്ക്, എസ്. ഗോപിനാഥ്, ജോണ്സണ്ജേക്കബ്, എം.എ. ആന്റണി, ജോസ് ജോര്‍ജ്, എം.ജെ. മാനുവല്‍, ഇ.ജെ ജയിംസ്, എം.എ ജോസഫ്, ജയ്സമ്മ മൂത്തേടം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സംസ്കാരത്തിന് ശേഷം അനുശോചന യോഗം നടന്നു. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. ജയസൂര്യന്‍, തോമസ് കുന്നപ്പള്ളി, ഫാ. മാത്യു വാഴയ്ക്കാപ്പറമ്പില്‍, ഡോ. ജോസ് കോക്കാട്ട്, സോജന് തൊടുക, ജിമ്മി ഈറ്റത്തോട്ട്, ഏബ്രഹാം പാലക്കുടി, ജോളി കുന്നപ്പള്ളി, ജോണി ഏറത്ത്, ബിസി ഫിലിപ്, തോമസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.