സൂര്‍സാഗര്‍ 2025 കലാമേള നാളെ
1547312
Thursday, May 1, 2025 7:35 AM IST
കോട്ടയം: ‘സക്ഷമ’യുടെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷി കലാകാരന്മാര്ക്കായി ‘സൂര്‍സാഗര്‍-2025’ എന്ന പേരില്‍ കലാമേള സംഘടിപ്പിക്കും. നാളെ കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുന്ന കലാമേള രാവിലെ 9.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വൈസ് ചെയര്മാന് സി.എന്‍. രാജഗോപാല്‍ അധ്യക്ഷത വഹിക്കും.
മൗണ്ട് കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജയിന് എ.എസ്. കലാമത്സരങ്ങള്‍ക്ക് വിളക്കുകൊളുത്തും. സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. ബാലചന്ദ്രന് മന്നത്ത്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.ജി. ഗോപാലകൃഷ്ണന്, എം. മഹേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.
സമാപന സമ്മേളനം വൈകുന്നേരം മൂന്നിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സക്ഷമ ജില്ല പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിക്കും. പി.സി. ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലയിലെ ഭിന്നശേഷിക്കാരായ കലാകാരന്മാര് വിവിധ ശാരീരിക-ബൗദ്ധിക വെല്ലുവിളി വിഭാഗങ്ങളില്‍ ലളിതഗാനം, ചിത്രരചന, ഡാന്‍സ്, ഫാന്‍സി ഡ്രസ്, പ്രസംഗം, മിമിക്രി തുടങ്ങി വിവിധ കലാമത്സരങ്ങളില്‍ പങ്കെടുക്കും.