മച്ചുങ്കൽ റോഡ് നാടിന് സമർപ്പിച്ചു
1546943
Wednesday, April 30, 2025 7:23 AM IST
തലയോലപ്പറമ്പ്: ചെമ്പ് പഞ്ചായത്ത് പതിനാലാം വാർഡിലെ മച്ചുങ്കൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. റോഡ് നിർമാണത്തിനും അനുബന്ധമായുള്ള കാന നിർമാണത്തിനുമായി 32 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്.
റോഡ് നിർമാണം പൂർത്തിയായതോടെ ജനങ്ങളുടെ യാത്രാദുരിതത്തിനും പ്രദേശത്തെ വെള്ളക്കെട്ടിനും പരിഹാരമാകും. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമേശൻ അധ്യക്ഷതവഹിച്ചു.
വാർഡ് മെംബർ ലത അനിൽകുമാർ, ടി.എൻ. സിബി, കെ. രത്നാകരൻ, പി.എൻ. സുകുമാരൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിലക്ഷ്മി എന്നിവർ പ്രസംഗിച്ചു.