സ്നേഹസംഗമവും ഡയറക്ടറി പ്രകാശനവും
1546944
Wednesday, April 30, 2025 7:23 AM IST
ഏറ്റുമാനൂർ: വിദ്യാഭ്യാസ വകുപ്പ് മുൻ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്നേഹസംഗമം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ശനിയാഴ്ച നടക്കും. രാവിലെ 10ന് ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്യും. സംഘടനയിലെ മുതിർന്ന അംഗം പി.സി. തോമസ് അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പെൻഷനേഴ്സ് ഫോറം കൺവീനർ ബി. രാജീവ് അധ്യക്ഷത വഹിക്കും.
പെൻഷനേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി 2025 മുൻ അഡീഷണൽ ഡിപിഐ വി.കെ. സരളമ്മയ്ക്ക് നൽകി മന്ത്രി പ്രകാശനം ചെയ്യും.
ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, തോമസ് ചാഴികാടൻ, എസ്എംഡിഎഫ്സി ചെയർമാൻ സ്റ്റീഫൻ ജോർജ്, മൈക്കിൾ ജയിംസ്, പി.എൻ. വിജയൻ, വി.ഐ. ഇമ്മാനുവൽ തുടങ്ങിയവർ പ്രസംഗിക്കും.