കോ​ട്ട​യം: എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​നമേ​ള​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മു​ഖേ​ന ന​ട​ത്തി​യ സ്റ്റാ​ളു​ക​ളി​ൽ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലുവ​രെ 27,44,096 രൂ​പ​യു​ടെ വി​ൽ​പ്പ​ന ന​ട​ന്നു. 64 വി​പ​ണ​ന സ്റ്റാ​ളു​ക​ളാ​ണ് വ​കു​പ്പ് ഒ​രു​ക്കി​യ​ത്. ഇ​വ​യി​ൽ 15 സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്കാ​യി അ​നു​വ​ദി​ച്ച 10 സ്റ്റാ​ളു​ക​ളി​ൽ നി​ന്ന് 6,38,192 രൂ​പ​യു​ടെ വി​റ്റു​വ​ര​വ് ല​ഭി​ച്ചു.

മേ​ള​യി​ൽ അ​ണി​നി​ര​ന്ന കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ 12 വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​റ് വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ 11 വി​പ​ണ​ന സ്റ്റാ​ളു​ക​ളും റ​ബ്‌​കോ, ഫി​ഷ​റീ​സ്, സി​വി​ൽ സ​പ്ലൈ​സ്, മ​ത്സ്യ​ഫെ​ഡ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്, ഫോ​റ​സ്റ്റ് ഡെ​വ​ല​പ്പ് മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ, ക​യ​ർ ഫെ​ഡ്, ഓ​യി​ൽ പാം, ​ക​ൺ​സ്യൂ​മ​ർ ഫെ​ഡ്, ഖാ​ദി, ഹാ​ൻ​ഡ് വീ​വ്,പ്ലാ​ന്റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ,

പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, ഹോ​ർ​ട്ടി​കോ​ർ​പ് സ്റ്റാ​ളു​ക​ൾ, വിഎ​ഫ്പിസികെ, കെഎ​സ്എ​ഫ്ഇ, ബിഎ​സ്​എ​ൻഎ​ൽ എ​ന്നീ വ​കു​പ്പു​ക​ൾ/പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​പ​ണ​ന​സ്റ്റാ​ളു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. മ​റ്റ് വ​കു​പ്പ്/പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​പ​ണ​ന സ്റ്റാ​ളു​ക​ളി​ലെ വി​റ്റു​വ​ര​വ് 21,05,904 രൂ​പ​യാ​ണ് .