പാലാ രൂപത മിഷനറി മഹാസംഗമം: പന്തല്‍ കാല്‍നാട്ടുകര്‍മം നടത്തി
1546940
Wednesday, April 30, 2025 7:23 AM IST
പ്രവിത്താനം: പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മേയ് പത്തിന് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളി മൈതാനത്ത് നടത്തപ്പെടുന്ന മിഷനറി മഹാസംഗമത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. പാലാ രൂപതയിലും രൂപതയ്ക്ക് പുറത്തും വിവിധ രാജ്യങ്ങളില്‍ നിന്നുമായി സേവനം ചെയ്യുന്ന അയ്യായിരത്തോളം വൈദികരും സന്യസ്തരും പങ്കെടുക്കുന്ന സംഗമത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്.
ചടങ്ങില്‍ രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട്, പ്രവിത്താനം പള്ളി വികാരി ഫാ. ജോര്‍ജ് വേളുപറമ്പില്‍, ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം, ഫാ. ആന്റണി കൊല്ലിയില്‍, ഫാ. ആല്ബിന് പുതുപ്പറമ്പില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍,
ഫാ. ജോസഫ് കരികുളം, ഫാ. ഗര്‍വാസിസ് ആനിതോട്ടത്തില്‍, ഫാ. ജോര്‍ജ് നെല്ലിക്കുന്ന്ചെരുവുപുരയിടം, ഫാ. ആല്വിന് ഏറ്റുമാനൂക്കാരന്‍, ഫാ. മാത്യു തെന്നാട്ടില്‍, ഫാ. തോമസ് ഓലായത്തില്‍, ഫാ. ജെയിംസ് പനച്ചിക്കല്‍കരോട്ട്, കൈക്കാരന്മാര്, കോര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.