ലഹരിയാകാം കലയോട്; ഡിവൈഎഫ്ഐ ഫ്ലാഷ് മോബ് നടത്തി
1547047
Thursday, May 1, 2025 12:15 AM IST
മണിമല: ലഹരിയാകാം കലയോട് എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ ഫ്ലാഷ് മോബ് നടത്തി. ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് വനിതാ സബ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. മണിമല, പൊൻകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
മണിമലയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഷാമില ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബി. ഗൗതം, ജില്ലാ കമ്മിറ്റിയംഗം ശ്രീകാന്ത് പി. തങ്കച്ചൻ ,ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി.എസ്. ശ്രീജിത്ത്, ജസ്റ്റിൻ റെജി, അരവിന്ദ് കളരിക്കൽ, അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.