സിപിഐ ലോക്കൽ സമ്മേളനം
1546634
Wednesday, April 30, 2025 2:49 AM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫിന്റെയും സേവനം ലഭ്യമാക്കണമെന്നും ഡയാലിസിസ് സെന്ററും സ്കാനിംഗ് സെന്ററും പ്രവർത്തനമാരംഭിക്കണമെന്നും സിപിഐ ചിറക്കടവ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായ നടത്തിയ പ്രതിനിധി സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിയായി പി. പ്രജിത്തിനെയും 11 അംഗ ലോക്കൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പ്രകടനവും പൊതുസമ്മേളനവും ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം രാജൻ ചെറുകാപ്പിള്ളി, മണ്ഡലം സെക്രട്ടറി എം.എ. ഷാജി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.ജി. ജ്യോതിരാജ്, സുരേഷ് കെ. ഗോപാൽ, ശരത്ത് മണിമല, ബാബു ലൂക്കോസ്, കെ. ബാലചന്ദ്രൻ, പി.എസ്. സിനീഷ്, അരുൺ കൃഷ്ണൻ, പി.കെ. ശശികുമാർ, അഖിൽ ആർ. നായർ, ഫസൽ മാടത്താനി, ജോസ് സിറിയക് തുടങ്ങിയവർ പ്രസംഗിച്ചു.