വെരൂര്‍ പള്ളിയില്‍ തിരുനാള്‍
1547319
Thursday, May 1, 2025 7:35 AM IST
ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു കൊടിയേറി. വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ കൊടിയേറ്റ് നിര്‍വഹിച്ചു. ഇന്നു രാവില 6.30ന് കുട്ടികളുടെ വിശുദ്ധകുര്‍ബാന സ്വീകരണം, വിശുദ്ധകുര്‍ബാന. മോണ്‍. മാത്യു ചങ്ങങ്കരി. വൈകുന്നേരം 4.30ന് ഫാ. ടോണി പുതുവീട്ടിക്കളം വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.
ഫാ. ജോര്‍ജ് പനക്കേഴം വിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം നയിക്കും. നാളെയും മൂന്നിനും രാവിലെ 5.45നും വൈകുന്നേരം 4.30നും വിശുദ്ധകുര്‍ബാന. ഫാ. തോമസ് പാറത്താനം, ഫാ. ആന്റണി മാളേക്കല്‍ എന്നിവര്‍ കാര്‍മികരായിരിക്കും.
പ്രധാനതിരുനാള് ദിനമായ നാലിന് രാവിലെ 5.30ന് ഫാ. നിധിന് അമ്പലത്തുങ്കല്‍, 9.30ന് ഫാ. ജോസ് തെക്കേപ്പുറം എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന ഫാ. മാത്യു ചൂരവടി, ഫാ. തോമസ് പ്ലാപറമ്പില്‍,
ഫാ. ഗ്രിഗറി നടുവിലേടം, ഫാ. ജോസഫ് പൂവത്തുങ്കല്‍, ഫാ. ടോം പുത്തന്‍കളം എന്നിവര്‍ കാര്‍മികരായിരിക്കും. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി സന്ദേശം നല്‍കും. ആറിന് പ്രദക്ഷിണം. ഫാ. നിഖില്‍ അറയ്ക്കത്തറ കാര്‍മികനായിരിക്കും.
തോട്ടയ്ക്കാട് പള്ളിയില്‍ പ്രധാനതിരുനാള് ഇന്ന്
തോട്ടയ്ക്കാട്: സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ 6.30ന് ഫാ. അല്‍ഫോന്‍സ് ഇലവനാലും പത്തിന് ഫാ. ജിബിന്‍ കാവുംപുറത്തും വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. 12ന് പ്രദക്ഷിണം.