ലൈഫ് മിഷന് അവാര്‍ഡ് തിളക്കത്തില്‍ മീനച്ചില്‍ പഞ്ചായത്ത്
1547034
Thursday, May 1, 2025 12:15 AM IST
ഇടമറ്റം: ജില്ലയിലെ ലൈഫ് ഭവന പദ്ധതി നിര്‍വഹണത്തില്‍ ഒന്നാം സ്ഥാനം കൈവരിച്ച പഞ്ചായത്തായി മീനച്ചില്‍ പഞ്ചായത്ത്. ലൈഫ് മിഷന്റെ ഭവനനിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരമാണ് മീനച്ചില്‍ പഞ്ചായത്തിന് ലഭിച്ചത്. ഭവനരഹിതരായ 162 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ സ്വന്തമായി വീടുകള്‍ ലഭിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ തന്നെ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും വീട് നല്കിയ പഞ്ചായത്താണ് മീനച്ചില്‍.
കോട്ടയത്ത് നടന്ന ലൈഫ് ഗുണഭോക്തൃ സംഗമത്തില്‍ വിജയികള്‍ക്കുള്ള പുരസ്കാരം സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎല്‍എയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുക, മെംബര്‍മാരായ സാജോ പൂവത്താനി, നളിനി ശ്രീധരന്, ലിസമ്മ ഷാജന്, ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാര്‍, ലൈഫ് നിര്വഹണോദ്യോഗസ്ഥരായ സതീഷ് കുമാര്‍, സുഷ ഹരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.