ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ പള്ളിയില്‍ തിരുനാള്‍
1547309
Thursday, May 1, 2025 7:25 AM IST
ഏറ്റുമാനൂര്‍: സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ഇന്നു മുതല്‍ നാലു വരെ ആഘോഷിക്കും. ഇന്നു രാവിലെ 6.45ന് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്:വികാരി ഫാ. ലൂക്ക് കരിമ്പില്‍. തുടര്‍ന്ന് കൈപ്പുഴ ഫൊറോനയിലെ വൈദികര്‍ സമൂഹബലി അര്‍പ്പിക്കും.
നാളെ രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. തുടര്‍ന്ന് 12 മണിക്കൂര്‍ ആരാധനയും അഖണ്ഡ ജപമാലയും. വൈകുന്നേരം അഞ്ചിനു ദിവ്യകാരുണ്യ പ്രദക്ഷിണം, ആറിനു ബൈബിള്‍ അധിഷ്ഠിത മാജിക് ഷോ. മൂന്നിനു രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, രാത്രി ഏഴിനു തവളക്കുഴി കുരിശുപള്ളി ചുറ്റി പ്രദക്ഷിണം, തിരുനാള്‍ സന്ദേശം. നാലിനു രാവിലെ പത്തിനു തിരുനാള്‍ റാസ, പ്രദക്ഷിണം, രാത്രി ഏഴിനു മെഗാ ഷോ.