കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ അധ്യാപകരുടെ പങ്ക് നിര്‍ണായകം: മാര്‍ തറയില്‍
1546961
Wednesday, April 30, 2025 7:33 AM IST
നെടുംകുന്നം: കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ അധ്യാപകരുടെ പങ്ക് നിര്‍ണായകമാണെന്നും അധ്യാപനം ദൈവികശുശ്രൂഷയാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് ടീച്ചേഴ്സ് ഗില്‍ഡ് നെടുംകുന്നം സോണല്‍ കണ്വന്ഷന് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഫൊറാന വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില് അധ്യക്ഷത വഹിച്ചു. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി മൂലയില്‍, ഗില്‍ഡ് സോണല്‍ പ്രസിഡന്റ് സുനില്‍ പി. ജേക്കബ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡൊമിനിക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂളുകളില്‍ നടപ്പിലാക്കുന്ന അമൃതം പദ്ധതിയുടെ ഭാഗമായി അധ്യാപര്‍ കൈകോര്‍ത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ഫാ. അനീഷ് ഈറ്റക്കുന്നേല്‍, ഫാ. ജെനി ഇരുപതില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
വിവിധ സ്കൂളുകളില്‍ നിന്നായി 250 അധ്യാപകര്‍ പങ്കെടുത്തു. ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളായ ബിജു ടി. ജോണ്‍, ജോസ് കെ. ജേക്കബ്, അനീഷ് ടി. തോമസ്, ജോഷി എം. ജോസ്, ജോജോ ജോസഫ് നെല്‍സണ്‍, ഐമി എന്നിവര്‍ നേതൃത്വം നല്കി.