ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 83 ലക്ഷം രൂപയുടെ അനുമതി
1547033
Thursday, May 1, 2025 12:15 AM IST
പാലാ: നിയോജകമണ്ഡലത്തിലെ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 11 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി. കാപ്പന് എംഎല്‍എ അറിയിച്ചു.
കാലവര്‍ഷക്കെടുതികളില്‍ തകര്‍ന്ന സംസ്ഥാനത്തെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി എംഎല്‍എ സമര്‍പ്പിച്ച റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
ഭരണാനുമതി ലഭിച്ച് ആറു മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതാണെന്നും ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും എംഎല്‍എ അറിയിച്ചു.