സണ്ണി തോമസ് മേക്കാട്ട് ലക്ഷണമൊത്ത രാജ്യസ്നേഹിയും കുടുംബസ്നേഹിയും
1547029
Thursday, May 1, 2025 12:15 AM IST
തിടനാട്: മേക്കാട്ട് (കുമ്മണ്ണൂപറമ്പിൽ) കെ. കെ. തോമസിന്റെ മകനായ സണ്ണി തോമസ് മേക്കാട്ട് കുടുംബത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കേരളത്തിൽ അറിയപ്പെടുന്ന കാഥികൻ ആയിരുന്നു.
കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്കൂളിൽ 1938 മുതൽ 1948 വരെ ഹെഡ്മാസ്റ്റർ ആയി ശോഭിച്ച വ്യക്തിത്വമായിരുന്നു. കഥാപ്രസംഗം താത്പര്യമുള്ള അദ്ദേഹം അക്കാലത്ത് കോട്ടയത്തേക്ക് താമസം മാറി. അദ്ദേഹത്തിന്റെ രണ്ടു മക്കളിൽ മൂത്തമകനാണ് സണ്ണി തോമസ്. സണ്ണി തോമസ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ 1965-ൽ അധ്യാപകനായി. അദ്ദേഹത്തിന്റെ ഭാര്യ ജോസമ്മ കോളജിൽ ബോട്ടണി വിഭാഗത്തിൽ അധ്യാപികയായിരുന്നു. പിന്നീട് ഉഴവൂരിലായിരുന്നു സ്ഥിരതാമസം. നാട്ടിലും കുടുംബത്തിലും ഏറെ സ്വീകാര്യനായ വ്യക്തിയായിരുന്ന അദ്ദേഹം സാമൂഹ്യ ഇടപെടലുകളിൽ ശ്രദ്ധചെലുത്തിയിരുന്നു.
സംസ്ഥാന,ദേശീയ തലത്തിൽ ഷൂട്ടിംഗ് ചാമ്പ്യനായ അദ്ദേഹത്തിന്റെ ആദ്യഗുരു പിതാവായ തോമസ് സാർ ആയിരുന്നു. പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച അദ്ദേഹം നല്ലൊരു രാജ്യസ്നേഹിയും സാമൂഹ്യസ്നേഹിയും കുടുംബസ്നേഹിയുമായി ശോഭിച്ച വ്യക്തിത്വമായിരുന്നു. കൂടാതെ നല്ലൊരു കലാകാരൻ, നല്ലൊരു സ്പോർട്സ്മാൻ, നല്ലൊരധ്യാപകൻ, നല്ലൊരു പ്രഭാഷകൻ, നല്ല ദൈവഭക്തിയുമുള്ള വ്യക്തികൂടിയായിരുന്നു. അദ്ദേഹത്തിന് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഡോ. റെജി വർഗീസ് മേക്കാടൻ
പ്രിൻസിപ്പൽ, മാർ അഗസ്തീനോസ്
കോളജ് രാമപുരം