ദീപിക ബാലസഖ്യം ദ്വിദിന ജീവിതദർശന- നേതൃത്വ പരിശീലന ക്യാന്പ് സമാപിച്ചു
1546648
Wednesday, April 30, 2025 2:49 AM IST
കാഞ്ഞിരപ്പള്ളി: പൊടിമറ്റം നിർമല റിന്യൂവൽ സെന്ററിൽ ദീപിക ബാലസഖ്യം (ഡിസിഎൽ) കോട്ടയം പ്രവിശ്യ സംഘടിപ്പിച്ച പെറ്റ്സ് - 2025 ദ്വിദിന ജീവിത ദർശന - നേതൃത്വ പരിശീലന ക്യാന്പ് സമാപിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിസിഎൽ ചങ്ങനാശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം അധ്യക്ഷത വഹിച്ചു. ഡിസിഎൽ നാഷണൽ കോ ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ ആമുഖ സന്ദേശം നൽകി.
എക്സൈസ് സിഐ കെ.ബി. ബിനു സമ്മാന ദാനം നിർവഹിച്ചു. ക്യാന്പ് കൺവീനർ റോയി തോമസ്, ദീപിക ഏരിയാ മാനേജർ സിജു ജോർജ്, പ്രവിശ്യ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. പാർവതി ഒമർ ക്ലാസ് നയിച്ചു.